Pages

Wednesday, March 14, 2012

ദേവാലയങ്ങളില്‍

വിഷാദം
അകത്തേയ്ക്ക് മാത്രം തുറക്കുന്ന ഒരു വാതിലാണ്.
അകപ്പെട്ടു പോയവര്‍ക്കെ അറിയൂ
അതൊരു ദേവാലയം കൂടിയാണെന്ന്.

എന്റേതായ എല്ലാം ഞാന്‍ നിനക്ക് തന്നിരിയ്ക്കുന്നു
യാ മൌലാ,
ഈ ജീര്‍ണിച്ച കുപ്പായം എന്നില്‍ നിന്ന് നീക്കുക എന്ന്
സ്വരമിടറാതെ പാടുമ്പോഴും
നിന്‍റെ കണ്ണുകളില്‍
പെയ്യാന്‍ അലയുന്ന ഒരു മേഖത്തെ എനിയ്ക്ക് കാണാം
ദൈവമേ,
ഞാന്‍ എന്തൊരു അസൂയാലുവായ മനുഷ്യനാണ് !

3 comments:

  1. nammude snehathinayalle padmaa nammal thanne asooyayode nokkunnathu? athennum angane thanneyirikkatte.....
    akathu kudungikkidakkumbozum..vishadam pakarunnathaanenkilum avarude ormmakal koodeyundallo..athu pore nirvrithikku?

    ReplyDelete
  2. ശരിയാണ്, സ്വയം കല്പ്പിക്കുന്ന എകാന്തതയോളം നല്ല ഒരനുഭവമില്ല. പക്ഷെ അടിച്ചേല്‍പ്പിക്കപ്പെട്ടാല്‍...

    ReplyDelete
  3. ആദ്യമാണിവിടെ , എത്താൻ ഒരുപാട് വൈകി എന്ന് വരികൾ സാക്ഷ്യം ..വായിക്കുന്നു ..ആശംസകൾ ..

    ReplyDelete