Pages

Saturday, May 21, 2011

മോക്ഷം

സൂര്യനസ്തമിച്ചിട്ടും
അവസാനിയ്ക്കാത്ത പകല്‍.
കരഞ്ഞുതീരാതെ
എങ്ങിയടിയ്ക്കുന്ന ചുടു കാറ്റ്.
നോക്കെതുവോളം
വേനല്‍ തിന്നുതീര്‍ത്ത എന്‍റെ ഭൂമി.
ദിശതെറ്റി,
കറങ്ങി,
പിടച്ച്,
നിലച്ച്‌, വീഴുന്ന
ഘടികാരം.
കഴുത്തിനും കയറിനുമിടയില്‍
മിടിച്ചു തോല്‍ക്കുന്ന ഹൃദയം.
ആകാശത്തിനും
ഭൂമിയ്ക്കുമിടയില്‍
ഞാന്‍,
അപ്രത്യക്ഷയാവുന്ന
നിമിഷം.





2 comments:

  1. ആ ഒരു നിമിഷം കടന്നു കിട്ടിയാല്‍ .....

    മോക്ഷം ഒരു അക്കരപച്ച മാത്രമല്ലേ?

    ReplyDelete
  2. അറിഞ്ഞുകൂട... അതിനപ്പുറം... അറിഞ്ഞുകൂട.

    ReplyDelete