Pages

Monday, August 8, 2011

കൃപാസാഗരം



------------------------------

ഓരോ രാത്രിയും
തീവണ്ടി,
തുരങ്കത്തിലൂടെ എന്നപോലെ,
നീ എന്നിലൂടെ പായുന്നു.

കയ്ക്കുന്ന ഇരുട്ട്
ദിക്കറ്റ പിടച്ചിലുകള്‍
വെളിച്ചതിനായുള്ള എന്റെ കാത്തിരിപ്പുകള്‍ .

സന്യാസിനിയെ ബാലക്കാരം ചെയ്യും പോലെ-
എന്ന് പിറുപിറുത്തു
നിനക്ക് കണ്ണ് നിറയുന്നു.

നാം പരസ്പരം തോല്‍ക്കുകയാണ്.
ശരീരം കൊണ്ട് സ്നേഹിയ്ക്കുന്ന വിഡ്ഢിത്തം
എനിയ്ക്ക് കൈമോശം വന്നിരിയ്ക്കുന്നു.

എന്റെയാത്മാവിനെ അറിയാനുള്ള
പഞ്ചേന്ദ്രിയങ്ങള്‍ നിനക്കും.

ചില നേരങ്ങളില്‍
താങ്ങാന്‍ വയ്യാത്ത ഭാരങ്ങളെയാണ്
നാം,
ജീവിതം എന്ന് വിളിയ്ക്കുന്നത്.

കണ്ണാ,
ഇന്ന്,
നീയെന്റെ നെഞ്ചോടു ചേര്‍ന്ന്
കരഞ്ഞുകൊള്ലുക. .

4 comments:

  1. നല്ല ഫീലുള്ള വരികള്‍, പ്രത്യേകിച്ച് ആദ്യ വരികള്‍.

    ആത്മാവിനെ അറിയാന്‍ ഏതു ഇന്ദ്രിയം വേണം?

    'ബാലക്കാരം' - ബലാല്‍ക്കാരം ആണോ ഉദ്ദേശിച്ചത്?

    ReplyDelete
  2. Good The metaphor of the train and The tunnel is previously unheard in Malayalam .A welcome change over ordinarily what goes on as poetry in malayalam now a days both in print and blog Congrats

    ReplyDelete
  3. ബലാല്‍ക്കാരം ആണോ ഉദ്ദേശിച്ചത്? yup. mis spelled....thank u for feerbacks.

    ReplyDelete