Pages

Saturday, June 18, 2011

മീരാസാധു

നീ സ്നേഹിയ്ക്കുന്നു
കണ്ണുകൊണ്ട്,
ചുണ്ട് കൊണ്ട്,
നഖം കൊണ്ട്,
നീല നിറമാര്‍ന്ന ഉടല്‍കൊണ്ട്‌,
നെഞ്ചിലിരമ്പുന്ന
അലിവിന്‍റെ സമുദ്രിമ കൊണ്ട്.

എങ്കിലും,

ആത്മാവിന്റെ പതിനാറായിരത്തെട്ട്
പന്തിഭോജനങ്ങള്‍ക്കിടയില്‍
എന്‍റെ മുഖം നീ മറക്കുന്നു.

എറിഞ്ഞുടയ്ക്കുന്തോറും ചിതറുന്ന
കണ്ണാടിചീളാണ് ഞാന്‍.

ഓരോ തുരുമ്പിലും-
ഞാന്‍, ഞാനെന്നു കേണ്
അതെന്നെത്തന്നെ കീറി, മുറിയ്ക്കുന്നു.
വികൃതമാക്കുന്നു.

ഇത്,
പ്രണയമല്ല...! കൃഷ്ണാ,
ഇത്,
ഇതെന്‍റെ ആത്മ ബലിയാണ്.

എന്‍റെ വിലപിടിയാത്ത ആത്മഹത്യ.

3 comments:

  1. "ആത്മാവിന്റെ പതിനാറായിരത്തെട്ട്
    പന്തിഭോജനങ്ങള്‍ക്കിടയില്‍
    എന്‍റെ മുഖം നീ മറക്കുന്നു."

    കണ്ണന് അങ്ങനെ മറക്കാനാവുമോ?
    രക്തം പൊടിയുന്ന വരികള്‍. നന്നായിട്ടുണ്ട്.

    ReplyDelete
  2. സ്നേഹിക്കുന്നവര്‍ വിധിക്കുന്നത് ശരിയോ?
    ആത്മബലിയെങ്കില്‍
    "ആത്മാവിന്റെ പതിനാറായിരത്തെട്ട്
    പന്തിഭോജനങ്ങള്‍ക്കിടയില്‍
    എന്‍റെ മുഖം നീ മറക്കുന്നു."
    ഈ പരാതിയെന്തിനു?
    നല്ല വരികള്‍ തീര്‍ച്ചയായും......

    ReplyDelete