Pages

Tuesday, February 1, 2011

ഒറ്റ്

യൂദാസേ....
തള്ളിപ്പറയും മുന്‍പേ,
നിന്റെ ചുണ്ടുകളുടെ വിഷം,
ഒരിയ്ക്കല്‍ കൂടി പകരുക.!

കവിതയുടെ ഉപ്പും, കനവിന്റെ ചവര്‍പ്പും,
എന്റെ അപ്പവും, വീഞ്ഞും,
എല്ലാം അത്രമേല്‍ നിരര്‍ഥകം.

യൂദാസേ...
ഈ പാനപാത്രം എന്നില്‍ നിന്ന് നീക്കുക.

ഉപേക്ഷിയ്ക്കപ്പെട്ടവാക്കില്‍ ,
ഞാന്‍ തറഞ്ഞു കിടക്കുന്നു.
അകത്ത്,
അലറിതളര്‍ന്ന കടല്‍ വിതുമ്പുന്നു.
നക്ഷത്രങ്ങളൊക്കെയും പറന്നു പോയ ആകാശത്തു നിന്നും,
ഒരു ധൂമകേതു കൂടി എന്നില്‍ പതിയ്ക്കുന്നു.

കോഴികൂവുന്നതിനും മുന്‍പേ,
എന്‍റെ കാതില്‍
എന്നെ,
തള്ളിപ്പറഞ്ഞു കൊള്‍ക
എനിയ്ക്കറിയാവുന്നത്,
ഈ കുരിശിന്റെ നാലതിരുകള്‍ മാത്രമല്ലോ.....!

6 comments:

  1. കവിത വായനക്കാരനുമായി സംവദിക്കാത്ത ഒരിടം.
    വായനക്കാരന്റെ നിലവാരക്കുറവ് ആയിരിക്കാം..
    എന്നാലും..
    എന്നാലും...

    ReplyDelete
  2. യൂദാസിനു മനസ്സിലായിക്കാണും അനൂപ്‌.

    ReplyDelete
  3. ജീവിതത്തില്‍ ഒരിക്കലെങ്കിലും യുദാസ് ആകാത്തവര്‍ വിരളമാണ്.
    കൂടെ പിറപ്പിനെഒറ്റാത്തവര്‍, കൂടെ പൊരുത്തവളെ , പോറുത്തവനെ... ഒറ്റത്തവര്‍, സ്വയം ഒറ്റാത്തവര്‍ ???????????

    ReplyDelete
  4. നക്ഷത്രങ്ങളൊക്കെയും പറന്നു പോയ ആകാശത്തു നിന്നും,
    ഒരു ധൂമകേതു കൂടി എന്നില്‍ പതിയ്ക്കുന്നു.

    കോഴികൂവുന്നതിനും മുന്‍പേ,
    എന്‍റെ കാതില്‍
    എന്നെ,
    തള്ളിപ്പറഞ്ഞു കൊള്‍ക
    എനിയ്ക്കറിയാവുന്നത്,
    ഈ കുരിശിന്റെ നാലതിരുകള്‍ മാത്രമല്ലോ.....!

    ReplyDelete
  5. പിന്നെയയാൾ ഗുരോ വന്ദനം എന്നു പറഞ്ഞ് അവനെ ചുംബിച്ചു - മത്താ. 26:49
    ‘യൂദാസ്, നീ മാപ്പർഹിക്കുന്നില്ല. ഗുരുവിനെ ഒറ്റുകൊടുത്തതുകൊണ്ടല്ല; മറിച്ച്, ചുംബനത്തെ മലിനപ്പെടുത്തിയതുകൊണ്ട്. ഇന്നലെവരെ ചുംബനം പവിത്രമായ ഒരാചാരമായിരുന്നു. സ്വന്തം ഹൃദയം കൊണ്ട് അപരന്റെ ഹൃദയത്തെ തൊടാനാവില്ലല്ലോയെന്ന വ്യാകുലതയിലായിരുന്നു മനുഷ്യർ തങ്ങളുടെ ചുണ്ടുകൾ ഉടലോടു ചേർത്തു പിടിച്ചത്. ഇനിമുതൽ മനുഷ്യർ ചുംബനം കൊണ്ട് ഹൃദയത്തെ മറച്ചു പിടിക്കും. അതിന്റെ സ്നേഹശൂന്യതകളെ, കപടതകളെ, കാഠിന്യങ്ങളെ... ഉടലുകളെ ചുംബിക്കുന്നവൻ ആത്മാവിന്റെ വ്യഥകളറിയില്ല. മുറികളിൽ ആസക്തിയുടെ കുളമ്പടിയൊച്ചകൾ മാത്രമേ കേൾക്കൂ, പ്രാർത്ഥനാഗീതങ്ങളുടെ കനിവുണരുകയില്ല...’
    - എന്റെയല്ല; സുഹൃത്തെന്നു ചേർത്തുപിടിക്കാവുന്ന ഒരു പുരോഹിതന്റെ വാക്കുകൾ

    ReplyDelete
  6. i can understand this feelings well as i hv siilar experiences

    ReplyDelete