Pages

Thursday, November 25, 2010

മറവിയുടെ ഒരു വേനലിനും കൊടുക്കാതെ ഒരു പിടി പൂക്കള്‍ ഞാന്‍ കാത്തു വെച്ചിരിയ്ക്കുന്നു. ഇന്ദ്രാവതി പുഴയ്ക്കിപ്പുറം മഴവില്ല് വിരിയുന്ന സന്ധ്യയില്‍ എന്‍റെ വേരുകളില്‍ അവ മിഴി തുറക്കും. അവ നിന്നോട് ഇനിയും വേരുകള്‍ പൂക്കുമെന്നും മേഘങ്ങള്‍ക്ക് തീ പിടിയ്ക്കുമെന്നും പറയും. ഭൂമിയില്‍ ഇടി വെട്ടി പിളരുന്ന രാത്രികളില്‍ അവയില്‍ അശാന്തമായ അക്ഷരങ്ങള്‍ മുളയ്ക്കും. ധീരയായ ഒരു വഴിയാത്രക്കാരി കൂടി മുരിക്കിന്‍ പൂക്കള്‍ ഉദിയ്ക്കുന്ന ദിക്ക് തേടിപ്പോവും..
ഒരുവന്‍റെ ശബ്ദം അപരന് കാതില്‍ സംഗീതമാവുന്ന കാലത്തിന്റെ സ്പപ്നങ്ങളിലെയ്ക്ക് പിന്നെയും വേരുകള്‍വളരും...എനിയ്ക്കറിയാം..ഗുല്‍മോഹറിന്റെ വേരുകളെ നിനക്ക് ഭയമാണ്.

1 comment:

  1. ഗുല്‍മോഹറിനെ മറവിയുടെ വേനല്‍ ബാദിച്ചോ ?
    അശാന്തമായ അക്ഷരങ്ങള്‍ പൂക്കട്ടെ ,
    ഓര്‍മമരത്തിന്
    ഹൃദയം നിറഞ്ഞ "പുതുവത്സരാശംസകള്‍"

    ReplyDelete