Pages

Saturday, June 12, 2010

ഇന്ന് ആരെങ്കിലും ഒരാള്‍ മറ്റാരെ എങ്കിലും കമ്മ്യൂണിസ്റ്റ്‌ വിരുദ്ധന്‍ എന്ന് വിളിച്ചാല്‍ , അതൊരു സ്വപ്നാടനക്കാരന്റെ വിഭ്രാന്തിയായി കരുതലായി കരുതാനേ കഴിയൂ. കാരണം ഇന്ന് എവിടെയും കമ്മ്യൂണിസം ഇല്ല, കമ്മ്യൂണിസ്റ്റ്‌ വിരോധത്തിന്റെ ചിത്രമെഴുതാന്‍ ചുവരുമില്ല.
കേരളവും, ബംഗാളും ത്രിപുരയും, പോലുള്ള കൊച്ചു പ്രവിശ്യകളില്‍ ചെന്ന് ചോദിയ്കൂ, "നിങ്ങളുടെ ലക്‌ഷ്യം എന്താണ് ?പത്തു കൊല്ലം, ഇരുപതു കൊല്ലം മുന്‍പ്, അങ്ങനെ കാലത്തിന്റെ അടുക്കുകള്‍ ചികഞ്ഞു പോവുമ്പോള്‍, ഒരു ഖട്ടതിനു ശേഷം, ഭീമമായ ശൂന്യതയാണ് കാണാന്‍ കഴിയുക. നിങ്ങള്‍ എന്തിനു വേണ്ടി രാഷ്ട്രീയത്തില്‍ പാട് പെടുന്നു എന്ന് ചോദിച്ചാല്‍, പണ്ടേതെത് പോലെ, സമത്വ സുന്ദരമായ ഭാവിയ്യ്ക്ക് വേണ്ടി എന്ന് പറയാന്‍ ധൈര്യപ്പെടുമോ ഇന്നുള്ളവര്‍? ഒരു നല്ല നാളെ എന്ന വാക്ക്, തൊട്ടാവാടി ചെടി പോലെ, മിഴിപൂട്ട്ടി, എവിടെയോ, നിദ്രയിലാണ്, ഒരു പക്ഷെ പൈങ്കിളി കഥകളില്‍ ആയിരിയ്ക്കാം. എന്നാല്‍ അകെ മൊത്തം കൂട്ടി കിഴിച്ച് നോക്കിയാല്‍, ആര്‍ക്കും സമ്മതിയ്ക്കേണ്ടി വരും, കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍, മറ്റു കക്ഷികളില്‍ നിന്ന് വേറിട്ട ഒരു അര്‍പ്പണ രഹസ്യമാണ് എന്ന്, അല്ലെങ്ങില്‍ ആയിരുന്നു എന്ന്... അതുകൊണ്ട് പഴയ പുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ ഇറക്കുന്നതില്‍ നിന്നും വേറിട്ട്‌..................
"സഖാക്കളേ........ നമുക്ക് ചര്‍ച്ച ചെയ്യാം...!"

7 comments:

  1. ഇതുവരെ എഴുതിയതെല്ലാം വായിച്ചു. ഹൃദയത്തിലേയും വാക്കുകളിലേയും ഊര്‍ജ്ജം തിരിച്ചറിയുന്നു...
    അഭിനന്ദനങ്ങള്‍..

    ReplyDelete
  2. ജീവിതം കണീരിനും, ചിറിക്കും ഇടയിലുള്ളതു മാത്രമല്ല; അതു തുടക്കാനും, സൃഷ്ടിക്കാനുംകൂടിയുള്ളതാണ്......!
    പോരാട്ടം വിശ്രമ വേളകളിലെ പായാരം പറച്ചിലുമല്ല!
    മനസ്സില്‍ കൊണ്ട് ചോദ്യങ്ങള്‍ക്ക് ഭാഷയും, ഉതരവും ഉണ്ടാവും! നിസഹായമായ വിലാപങ്ങള്‍ക്ക് ഭാഷ കണ്ടെത്തിയെ പറ്റു! അല്ലെങ്കില്‍ ഒറ്റുകാരന്റെ തൗത്യമാവും ചെയുക!
    നിസഹാത, നിസംഗതയില്‍ നിന്നാണു സൃഷ്ടിക്കപെടുന്നതു.........!
    അത്മഹത്യ ദര്‍ശനത്തിന്റെ പരാജയമല്ല, മറിച്ചു വെക്തിയുടെ വിജയമാണ്! അവനില്‍മാത്രം കേന്ദ്രികരിച്ചലോകത്തിനു തിരിച്ചറിവിലേക്ക് എത്തിക്കാനുള്ള അവസാന വാക്ക്!

    ReplyDelete
  3. ഏതൊരു പാര്ടിയായാലും, ( ഇടതു,വലതു, മത , സാമുദായിക, പ്രസ്ഥാനങ്ങള്‍)
    വിശ്വാസമാണ് പ്രധാനം..
    എന്നാല്‍ ,
    ഒരു നാള്‍ അത് ചീട്ടു കൊട്ടാരം പോല്‍ തകര്ന്നടിയുംപോള്‍ ,
    ആശയങ്ങള്‍ തെരുവില്‍ കൂപ്പതൊട്ടിയില് ആരോ വലിച്ചെറിയുമ്പോള്‍,
    പാതാളഗര്‍ത്ത സമാനമായ സത്യം നടുക്കത്തോടെ തിരിച്ചറിയുമ്പോള്‍..,
    മനസ്സു നോവും...
    വിശ്വാസിക്ക്..
    ഒരു യഥാര്‍ത്ഥ കംമുനിസ്ടിനു..
    ( ഇപ്പോഴുള്ള ചില അഭിനവ-മുതലാളിത്ത- ഇടതന്മാര്‍ വാളെടുക്കരുത് എന്ന് വിവക്ഷ!)



    ശാലിനി , ]
    നിനക്ക് ഞാന്‍ പറയാതെ തന്നെ ഉള്‍ക്കൊള്ളാന്‍ കഴിയും എന്ന് തോന്നുന്നു...
    സ്നേഹാശംസകള്‍..

    ReplyDelete
  4. നിന്നോട് യോജിക്കാതെ വയ്യ
    കാരണം
    ഇന്ന് എനിക്ക് സ്വപ്നാടകന്റെ വേഷം ഇല്ല എന്നത് കൊണ്ട് തന്നെ
    വല്ലാത്ത കാലത്ത് ഇല്ലാത്ത കമ്മുനിസ്റിനെ തിരഞ്ചു
    തളര്‍ന്നു
    ബാക്കിയായത് കത്തുന്ന എന്റെ സ്വപ്‌നങ്ങള്‍ ആയിരുന്നു
    സങ്കടനാ വേദികളില്‍ ഞാന്‍ വംശനാശം,നേരിടുന്ന
    സിംഹവാലന്‍ ആയിരുന്നു
    എന്റെ സ്വപ്നങ്ങളില്‍ ,എന്റെ നിസ്വനങ്ങളില്‍ , നിരഞ്ചു കത്തിയ
    കമ്മുണിസ്റ്റു സ്വപ്നങ്ങളുടെ സ്പന്ദിക്കുന്ന അസ്ഥിമാടത്തിന്റെ
    സൂക്ഷിപ്പുകാരന്‍ അത് മാത്രമാനിന്നു ഞാന്‍ .
    ബാക്കിയായത് സോവിയറ്റ്‌ യൌനിയന്‍ തകര്ന്നപ്പോലും ,
    ബെര്‍ലിന്‍ മതില്‍ വീണപ്പോഴും ഉതിര്‍ന്നു വീണ കണ്ണീര്‍ തുള്ളികള്‍ മാത്രമാണ്
    അവിടം എന്റെ വാഗ് ദത്ത ഭൂമിയായിരുന്നു
    കരഞ്ചു കലങ്ങിയ കണ്ണുകളോടെ ഒന്നാം വര്‍ഷ പ്രീ ഡിഗ്രി ക്ലാസ്സിന്റെ
    പടികള്‍ കയറുമ്പോഴും
    നെഞ്ചില്‍ കുന്തിരിക്കം പുകച്ച ദൈവങ്ങളുടെ പ്രതിമകളുടെ
    തകര്‍ച്ച മാനസീക വിഭ്രാന്തിയുടെ പടിയോളം
    എന്നെ കൊണ്ട് ചെന്നെത്തിച്ചിരുന്നു
    അതായിരുന്നു എന്റെ കമ്മ്യൂണിസം
    സുന്ദരമായ സ്വപ്നം എന്നതിലപ്പുറം
    എന്റെ ജീവ വായു ആയിരുന്നു അത്
    ഒടുവില്‍ തീവ്ര വാദിയും, ഭീകര വാദിയും ആയി പടി അടച്ചു പിണ്ഡം
    വച്ചപ്പോള്‍, ബാക്കിയായത്
    അന്ന് തൂകിയ കണ്ണ് നീര്മാത്രം ......

    ReplyDelete
  5. ഇന്റ് കവിതേ.......ജ് ഇത് കേട്ട് എനിം ന്റെര്‍ത്തിന് തല്ല വാങ്ങാള്ളത് കുറിക്കണ്ട ട്ടോ.....!!!

    ReplyDelete
  6. കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍, മറ്റു കക്ഷികളില്‍ നിന്ന് വേറിട്ട ഒരു അര്‍പ്പണ രഹസ്യമാണ് എന്ന്, അല്ലെങ്ങില്‍ ആയിരുന്നു എന്ന്...
    എഴുത്ത് ഇഷ്ട്ടമായി ...നല്ല ചിന്തകള്‍ തന്നെ ..എങ്ങും വികസനം ...സാഹിത്യത്തില്‍ പോലും അത്യാധുനികം സംവാദങ്ങള്‍ ...
    പഴയ നെല്ലോല പാടങ്ങളിലെ ആ ..അരിവാള്‍ കുട്ടായ്മ ഒക്കെ നമ്മുക്ക് നഷ്ട്ടപെട്ടു ....അല്ല നമ്മള്‍ തന്നെ നഷ്ട്ടപെടുത്തി ...
    .....അല്ലെങ്ങില്‍ ആയിരുന്നു എന്ന്.......എന്ന്‌ മുഴുവനായി പറയാന്‍ കഴിയുമോ ...ചില പ്രമുഖര്‍ അങ്ങിനെ ആണെന്ന് വച്ച് ...
    ആ ഇസം അതിനു മാറ്റമില്ല.പിന്നെ ഒരു കാര്യം ശരിയാണ് ഇസത്തിന്റെ വക്താക്കള്‍ .ചിലര്‍ അവരെയാണ് പ്രസ്ഥാനമായി
    കാണുന്നത് ...പിന്നെ കാലഘട്ടങ്ങള്‍ക്ക്അനുസരിച്ച് മാറ്റം അനിവാര്യമാണ് ..എന്നാല്‍ ഇന്ന് ചിലര്‍ കാട്ടുന്ന ആഭാസം ആകുകയും
    അരുത്..;;;;;; ചിന്തകള്‍ തുടരുക .....ആശംസകളോടെ ........

    ReplyDelete
  7. എല്ലാവര്ക്കും എല്ലാം വെട്ടിപ്പിടിക്കാന്‍ ഉള്ള വ്യഗ്രത ആണ്, നിലനില്‍പ്പാണ് പ്രശ്നം. 1700 കോടി രൂപയോളം ഒരു വര്‍ഷം ശമ്പള വര്ധനവായി കൂട്ടിയത് എത്തുന്നത്‌, കോടീശ്വരന്‍ മാരുടെ കയ്യുകളിലെക്കാന്. ഇന്ത്യന്‍ ജനാധിപത്യ ശ്രീകോവിലില്‍ ഇരിക്കുന്ന കോടീശ്വരന്‍ മാരായ പൂജാരിമാരുടെ കയ്യുകളിലെക്കാന്. തെരുവോരങ്ങളില്‍ പെറ്റു നോവ്‌ എടുത്തു കരയുന്ന അബലകളായ സ്ത്രീകളെയോ, ഒരു നേരത്തെ അന്നത്തിനു വേണ്ടി കുപ്പ പാത്രം ചികയുന്ന കുട്ടികളെയോ നോക്കാന്‍ ഇവിടെ ആര്‍ക്കും സമയമില്ല, മെത്രാന്‍ പാടം പോലുള്ള നാളത്തെ തലമുറയുടെ അന്നവും വെള്ളവും ആകേണ്ട സ്ഥലങ്ങള്‍ പോലും സമൂഹത്തിലെ പണക്കാരനു ഗോള്‍ഫ് കളിച്ചു ഉല്ലസിക്കാന്‍ വേണ്ടി വികസനത്തിന്റെ പേരു പറഞ്ഞു നികത്താന്‍ നമ്മുടെ വിപ്ലവ പാര്‍ടികള്‍ മത്സരിക്കുകയാണ്, സമത്വ സുന്ദരം, സാമുഹ ഉച്ച നീചത്വം, മാങ്ങാ തൊലി. പത്താം ക്ലാസ്സു പസ്സയവാന്‍ ഡോക്ടര്‍ ആയി ശാസ്ത്രക്രിയ വരെ നടത്തുന്നു ഉത്തരേന്ത്യയിലെ പല ഗ്രമാങ്ങിലും..

    ReplyDelete