ഇനി,നീ വിളിയ്ക്കാതെ...
മറവിയുടെ ജാലകപ്പാതിയ്ക്കുംഅപ്പുറംനിന്നും,ഇനി വെറുതെ വിളിയ്ക്കാതെ...
പെയ്ത മഞ്ഞും മഴയും മണല്‍ക്കാറ്റുംഏറ്റ്ഇരുണ്ട ഇടനാഴിയില്‍ വീണ്ടും,ദീപനാളം തെളിയ്ക്കാതെ പോയ്ക്കൊള്കീ-
കാര മുള്ളിനെ കൈ വെടിഞ്ഞെക്കുക..
വിട്ടു പോയവര്‍, വേര്‍പെട്ടു പോയവര്‍..
യാത്ര പറയാതെ പോയ സഹയാത്രികര്‍... ഒരാള്‍കൂട്ടമുണ്ടെന്റെ നനഞ്ഞ കണ്‍പീലിയില്‍ഒരായുസ്സ്ഇരമ്പുന്നു ..
വിറയ്ക്കുന്ന തൊണ്ടയില്‍ ...
വേണ്ടെനിയ്ക്കിനീ ഹൃദയം...
അലിവിന്റെ നേര്‍ത്ത കൈവിരല്‍ തൊട്ടാല്‍വിതുമ്പുന്ന-
കാട്ടു പക്ഷിതന്‍ കൂടിതില്‍ ബാക്കിയാം-പോയകാലവും പടര്‍ന്ന ചായങ്ങളും...
എന്റെ സര്‍വവും പിന്നില്‍ വെടിഞ്ഞു ഞാന്‍നിസ്വയായ് പടി കടന്നീടവെ,നേര്‍ത്ത തേങ്ങലായ് പിന്‍ വിളിയ്ക്കാതെ നീ ... ആവതില്ല എനിയ്ക്കിനി നോവുവാന്‍...
നീയില്ല;/ കണ്ണെത്തുന്നിടത്തെങ്ങും കരയില്ല/ കരതേടുന്ന കടല്‍ക്കാക്കകളുമില്ല./ അങ്ങനെയാണ്/ ഇത്രമേല്‍ ആഴത്തില്‍/ഞാന്‍/ഒറ്റക്കായത്...
ReplyDeleteഈ കവിത ഇതിനോട് കൂട്ടി വായിക്കാം എന്ന് തോന്നുന്നു...വായിച്ചപ്പോള്‍ മനസ്സില്‍ വന്നു
ente saaliye...
ReplyDeleteenthappa ith?
grt
ReplyDelete