Pages

Thursday, March 25, 2010

വീട്


രണ്ടു ശരികള്‍ തമ്മിലുള്ള ദൂരം,
ഒരു ശരിയും,
ഒരു തെറ്റും
തമ്മില്‍ ഉള്ളതിനേക്കാള്‍ കൂടുതലാണ്.

കാലപ്പഴക്കം കൊണ്ട്,
ശരികള്‍ അത്രമേല്‍ ശരികളയിരിയ്ക്കുന്നു....

സമാന്തരങ്ങളില്‍ നിന്ന്,
ത്രാണിയ്ക്കാന്‍ ,
കെല്‍പ്പില്ലാതതിനാലാവാം
ഞാന്‍ ഒരു പുത്രിയായിപ്പോയത്.
എങ്കിലും...
ജീവിതം വാര്‍ന്നു പോവുന്ന
ഓട്ടകൈ കൊണ്ട്
ഞാന്‍ ഇപ്പോഴും അളക്കുന്നു....

എന്നെങ്ങിലും, ദൂരങ്ങള്‍ക്ക് മടുക്കാതിരിയ്ക്കുമോ....????

2 comments:

  1. സത്യം !
    എന്നെങ്കിലും ദൂരങ്ങള്‍ വല്ലാതെ മടുത്തു പോവുമെന്ന് പ്രതീക്ഷിക്കാം .

    ReplyDelete
  2. randu sharikal tammilulla dooram alakkunnath , oru shari tettalle enna thonnal ullil ullathu kondaavaamm...ullilulla shariyum , snehavum othuvarumbol aa thonnalukalum illatheyaavum...doorangal orikkalum madukkilla appol....

    ReplyDelete