Pages

Saturday, June 18, 2011

പരിധി

പ്രണയത്തിനെപ്പൊഴും പരിധികള്‍ വേണം.
നിന്‍റെ ചന്ദ്രക്കല പോലെ
എന്‍റെ ചന്ദനം പോലെ
നിന്‍റെ തീയെരിയുന്ന സ്വപ്നങ്ങള്‍ പോലെ
എന്റമ്മയുടെ മുറുക്കിയുടുത്ത വയര്‍ പോലെ
നമുക്കിടയിലൊഴുകുന്ന ഇന്ദ്രാവതി പോലെ

പരിധിയ്ക്കപ്പുറം
നമ്മില്‍ നിന്ന് വീണു പോവുന്ന നാം.

തുരുമ്പിച്ച വാക്കുകള്‍
പഴയ യുദ്ധങ്ങള്‍
പുകയുന്ന,
കയ്ക്കുന്ന,
മടുപ്പിയ്ക്കുന്ന നേരുകള്‍.

വിശക്കുമ്പോള്‍ -വിഷം
എന്ന പോലെ സമാഗമം.

പ്രണയത്തിന്നെപ്പോഴും പരിധികള്‍ വേണം.
നീ പോലെ
ഞാന്‍ പോലെ.

======================================


ഇന്ദ്രാവതി - ഒരു പുഴ

5 comments:

  1. പ്രണയത്തിന് എന്തിനാ പരിധി? പരിധികള്‍ ഇല്ലാതെ നമുക്ക് ചെയ്യാവുന്ന ഒരേയൊരു കാര്യം പ്രണയിക്കുക എന്നതാണ്. ആദിയും അന്ത്യവുമില്ലാതെ, അതിരുകളില്ലാതെ, അങ്കലാപ്പുകളില്ലാതെ...

    ReplyDelete
  2. പരിധിയ്ക്കപ്പുറം
    നമ്മില്‍ നിന്ന് വീണു പോവുന്ന നാം.

    തുരുമ്പിച്ച വാക്കുകള്‍
    പഴയ യുദ്ധങ്ങള്‍
    പുകയുന്ന,
    കയ്ക്കുന്ന,
    മടുപ്പിയ്ക്കുന്ന നേരുകള്‍.

    വിശക്കുമ്പോള്‍ -വിഷം
    എന്ന പോലെ സമാഗമം.

    പ്രണയത്തിന്നെപ്പോഴും പരിധികള്‍ വേണം.
    നീ പോലെ
    ഞാന്‍ പോലെ.

    ReplyDelete
  3. പരിധിയ്ക്കപ്പുറം നമ്മില്‍ നിന്ന് നാം വീണുപോവുന്നില്ലെന്കില്‍ അത് പ്രണയമാവില്ല.

    ReplyDelete
  4. എല്ലാത്തിനും പരിധി ഉണ്ട്.നാം അറിയാതെ ...........
    പറയാന്‍ നിന്നാല്‍ പറഞ്ഞു തീരില്ല .മനസ്സിലാക്കിക്കാനും പറ്റില്ല
    നല്ല വരികള്‍.....

    ReplyDelete
  5. ഉപാദികള്‍ ഇല്ലാത്ത പ്രണയം ആണ് ആവശ്യം ..ആശംസകള്‍

    ReplyDelete