വായനശാലയുടെ,
തണുത്ത അകത്തളത്തില്‍ വെച്ച്,
ചേര്‍ത്ത് പിടിച്ചത്, ഓര്‍മയുണ്ട്.
പണ്ട്, കബനിയില്‍ മുങ്ങാങ്കുഴിയിടുമ്പോഴും ,
കൂട്ടുകാരുണ്ടായിരുന്നു,
ഒരുപാട്,
ഇന്നത്തെപ്പോലെ,
കബനിയിലുമുണ്ട്,
നിനയ്ക്കാത്ത നേരത്ത്,
എന്നെയദൃശ്യയാക്കുന്നൊരു ചുഴി.
സ്പടിക ജാലകം തുളച് പ്രാണന്റെ പക്ഷി,
ഒഴുക്കിലാഴ്ന്നൊരു
കൊമ്പിലുടക്കിയപോലെ,
നിന്റെ തോളുകളില്‍ ഞാന്‍ ചേക്കേറി.
നെഞ്ചില്‍ ,
ആര്‍ക്കും വേണ്ടാതെ പിടയ്ക്കുന്ന,
മൂന്നക്ഷരത്തിന്റെ, ഉപ്പ്,
കണ്ണുകളില്‍ നീറി നിറഞ്ഞു.
തിരിച്ചു നടക്കുമ്പോള്‍ ,
എന്തുകൊണ്ടോ, നീ,
മാംസത്തിന്റെ പതുപതുപ്പിനെപ്പറ്റി മാത്രം
സംസാരിച്ചുകൊണ്ടിരുന്നു.
"നിന്റെ തോളുകളില്‍ ഞാന്‍ ചേക്കേറി"
ReplyDeleteമനോഹരമായ വരി.
ചിലത് വ്യാഖ്യാനങ്ങള്‍ക്കതീതമാണ് ........
ReplyDeleteനന്നായി വരച്ചു......
നെഞ്ചില്‍ ,
ReplyDeleteആര്‍ക്കും വേണ്ടാതെ പിടയ്ക്കുന്ന,
മൂന്നക്ഷരത്തിന്റെ, ഉപ്പ്,
കണ്ണുകളില്‍ നീറി നിറഞ്ഞു.
nice lines..keep on