Pages

Friday, July 1, 2011

വാടക മുറി

ഇത്,

എന്റെ ഒറ്റമുറി വാടക വീട്.

പകരം വെയ്ക്കാനാവാത്തവയുടെ,

പങ്കുവെയ്കാനാവാത്തവയുടെ,

സങ്കേതം.

നീ എന്ന പോലെ .

ചുവരുകള്‍

ഭ്രാന്ത്,

ഏകാന്തത,

കാമം,

പ്രണയം.

രണ്ടു പെഗ്ഗിന്റെ കായലോളങ്ങളില്‍

നിന്റെ കൈകള്‍ പോലെ

സുരക്ഷിതം.

വന്യതയുടെ, കാട്

പ്രവാസത്തിന്റെ, മണല്‍കാറ്റ്

നിമജ്ഞനങ്ങളുടെ, കടല്‍.

ഈ അടുക്കും ചിട്ടയുമില്ലായ്മയില്‍നിന്ന്

എനിയ്ക്കനായാസം

വലിച്ചെടുക്കാം .

നെരൂയെ,

ബാലനെ,

സച്ചിയെ,

ഏതു തീണ്ടാരിയിലും

നാലീരിക്കാവിലമ്മയെ.

ഒരു കോണിലും ഒന്നുമൊളിച്ചുവെയ്ക്കാനില്ലാത്ത

പ്രകാശത്തിന്റെ സാമ്രാജ്യം

നിന്നിലെന്നോണം.

മറ്റൊരാള്‍കൂടി വരുന്നതോടെ

ഇന്ദ്രജാലം പോലെ

മാഞ്ഞു പോവുന്നു

ആദ്യം ചുവരുകള്‍

കാട്,

കടല്‍,

കാറ്റ്,

പിന്നെ ഞാന്‍.

നിന്നില്‍ നിന്നെന്നോണം.

6 comments:

  1. ജീവിതം തന്നെ ഒരു വാടക വീട് .........
    ജന്മാന്തരങ്ങളുടെ ഇടവേളകളില്‍ ഒന്ന് ........
    നല്ല വരികള്‍ ..........പലതും ഓര്‍മ്മിപ്പിച്ചു.
    നന്ദി ......

    ReplyDelete
  2. "ഈ അടുക്കും ചിട്ടയുമില്ലായ്മയില്‍നിന്ന്
    എനിയ്ക്കനായാസം
    വലിച്ചെടുക്കാം"

    ചിട്ട ഒരു സന്തോഷം, ചിട്ടയില്ലായ്മ മറ്റൊരു സന്തോഷം. ഒന്നിനെ വ്യത്യസ്തമാക്കുന്ന മറ്റൊന്ന്.
    ഒറ്റമുറി... കൊള്ളാം.

    ReplyDelete
  3. മറക്കേണ്ടാതിനെ ഒക്കെ ഓര്‍മിപ്പിക്കാന്‍ ,
    കരിയിലയോട് കാറ്റത്തു പറക്കരുതെന്നു പറയാന്‍
    എവിടെ നിന്ന് വന്നു നീ ........
    ഈ ആത്മരോഷം ചാമ്പലാക്കുന്നത്.... എന്റെ വ്യക്തിത്വത്തെ ആണ് ...

    " കവിതകള്‍ ഇങ്ങനെ എഴുതണം "

    ReplyDelete
  4. നന്നായി എന്നതിനപ്പുറം അടയാളപ്പെടുത്താന്‍ എന്‍റെ പ്രതിഭ പോര.
    ആശംസകള്‍........

    ReplyDelete
  5. ഞാന്‍ ഒന്ന് തിരിച്ചു വായിക്കട്ടെ :

    ഞാന്‍ ചുമരായിരുന്നു
    കാറ്റും കടലും കാടുമായിരുന്നു
    മറ്റൊരാള്‍ വന്നതോടെ
    ഇന്ദ്രജാലം പോലെ മാഞ്ഞുപോയി -
    ഞാന്‍ ഇന്നീ പ്രവാസത്തിന്റെ മണല്ക്കാറ്റില്‍
    നെരൂദയും ബാലനെയും സച്ചിയെയും വലിച്ചെടുക്കുന്നു.


    വളരെ നന്നായിരിക്കുന്നു .

    ReplyDelete
  6. വളരെ നനായിട്ടുണ്ട്....ജീവിതവും ആയി വളര അടുത്ത നില്കുന്നു ......

    ReplyDelete