-----------------------------
നിങ്ങള്‍ പറയുന്നു
പുനരധിവസിപ്പിയ്ക്കം എന്ന്
എന്തിനെ?
കയ്യൊടിഞ്ഞ, കഴുത്ത് പോയ എന്റെ ദൈവങ്ങളെ ?
നിറവയറോടെ ചത്തുപോയ എന്റെ പശുക്കുട്ടിയെ ?
പാതി വിരിഞ്ഞ വാത്ത കുഞ്ഞുങ്ങളെ ?
ഒന്നും വേണ്ട
ചുവരില്‍ ഒട്ടിച്ചു വെച്ചിരുന്ന
നക്ഷത്രങ്ങളെ?
നുണ പറയാതിരിയ്ക്കൂ .
ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്
ചരിത്രം തെറ്റുകളുടെ സംഗ്രഹമാണെന്ന് .
ഇങ്ങനെ
നുണ പറയാതിരിയ്ക്കൂ
No comments:
Post a Comment