Pages

Thursday, February 9, 2012

സമവാക്യം

-----------------------

സ്വന്തം ചേരിയില്‍ നിന്ന്
പുറത്താക്കപ്പെട്ട
രണ്ടു പേരെ ഇന്നലെ കണ്ടു.
ഒരു ബീഡി പകുത്തു വലിയ്ക്കുകയായിരുന്നു.
ഒരുവന്‍ ഗാഗുല്തയില്‍ നിന്ന്
മറ്റൊരുവന്‍ ക്രെംലിനില്‍ നിന്നും.
ഇങ്ക്വിലാബ്‌ സിന്ദാബാദ്.
ഇപ്പോഴും എപ്പോഴും സ്തുതിയായിരിയ്ക്കട്ടെ.

3 comments:

  1. ബീഡിയുണ്ടോ സഖീ ഒരു തീപ്പെട്ടിയെടുക്കാന്‍ ?

    ReplyDelete
  2. പരിപ്പുവടേം ചായേം ഞാന്‍ സപ്ലൈ ചെയ്യാം. രണ്ടാളെയും ഒന്നിച്ചോന്നു കാണാല്ലോ...
    വ്യത്യസ്തമായ ചിന്ത...

    ReplyDelete
  3. ഇങ്ക്വിലാബ്‌ സിന്ദാബാദ്.
    ഇപ്പോഴും എപ്പോഴും സ്തുതിയായിരിയ്ക്കട്ടെ.

    ReplyDelete