Pages

Wednesday, September 21, 2011

ആ നഗരം


എന്റെ.
ചീന്തിപ്പോയ മേല്‍ക്കുപ്പായം.
തകര്‍ക്കപ്പട്ട വീട്.
ചിതറിയ പള്ളിക്കൂടം.
കത്തുന്ന കാട് .
പിളര്‍ന്ന ഗര്‍ഭപാത്രം
അസ്തമിച്ച സൂര്യന്‍ .
ഇരുട്ട്,
തണുപ്പ്,
മൂളുന്ന മരണം.
നിങ്ങള്‍ക്കറിയില്ല.
ആ നഗരത്തിലെ
പഴയ പുസ്തകശാല
ഈ ഭൂമിയിലെ,
എന്റെ ഏക ബന്ധുവാണ് .
ഒറ്റയ്ക്കിരുന്നു കരയാവുന്ന ഒരേ ഒരിടം.
എന്നാണ്,
എനിയ്ക്കങ്ങോട്ടു തിരിച്ചു ചെല്ലാനാവുക???????

4 comments:

  1. നഷ്ടങ്ങള്‍ ഓരോ മനുഷ്യനും ഓരോ രീതിയില്‍
    വ്യാഖ്യാനങ്ങള്‍ക്ക് അതീതമായ ആത്മബന്ധങ്ങള്‍ .....

    ReplyDelete
  2. ഒറ്റയ്ക്ക് ഇരുന്നു കരയാന്‍ കണ്ണീര് എന്തിന്?

    ഫോണ്ട് അല്പം കൂടി വലുതാക്കണേ.

    ReplyDelete
  3. പിറകോട്ടു പായുന്ന കാഴ്ചകള്‍ നിന്നെയും കൊതിപ്പിക്കുന്നു..വരും സ്വപ്നങ്ങളുടെ മോഹകാഴ്ചകളെ ഉറ്റു നോക്കി... അങ്ങനെ.... .. പോയ വഴിയില്‍ ഒന്നു തിരിഞ്ഞുനോക്കാന്‍ കഴിയാതെ..

    ReplyDelete