Pages

Wednesday, April 27, 2011

മാറാപ്പ്

മൂന്നക്ഷര വാക്കുകളെല്ലാം പാഴാണ്
എത്രമേല്‍ ഉച്ചത്തില്‍ നിങ്ങളവയെ
വിശ്വസിയ്ക്കുന്നുവോ,
അത്രയും നിശബ്ദമായി
അവ, നിങ്ങളെ ചതിയ്ക്കുന്നു.
അലിവ്
വിശ്വാസം
പ്രണയം
വിവേകം
അറിവ്
വിവാഹം
മൂന്നക്ഷരം കൊണ്ട് തുന്നിയ
വാക്കുകള്‍ എല്ലാം പാഴാണ്
ജീവിതമൊഴികെ.

4 comments:

  1. ജനനം,
    മരണം -
    ഇവയും പാഴാണോ?
    എങ്കില്‍ അവ കൊണ്ട് തുന്നിയ ജീവിതവും പാഴല്ലേ?
    ഇനി അല്ല എങ്കില്‍, അവയില്‍ തുന്നിയ ജീവിതം എങ്ങനെ പാഴാകും?

    ReplyDelete
  2. ഈ കവിത വായിച്ചപ്പോള്‍ ഒന്നുറപ്പായി ഗുല്‍...!! "കവിത" ഈ മൂന്നക്ഷരം ഒരിക്കലും പാഴാകില്ല.അഭിനന്ദനങ്ങള്‍

    ReplyDelete
  3. എന്തേ ആരും ഇവിടെ വരാത്തത്?

    ReplyDelete
  4. മൂന്നക്ഷര വാക്കുകളെല്ലാം പാഴാണ്
    എത്രമേല്‍ ഉച്ചത്തില്‍ നിങ്ങളവയെ
    വിശ്വസിയ്ക്കുന്നുവോ,
    അത്രയും നിശബ്ദമായി
    അവ, നിങ്ങളെ ചതിയ്ക്കുന്നു.

    ReplyDelete