Monday, April 18, 2011
അസ്തമയത്തിന്റെ അര്‍ത്ഥങ്ങള്‍
ആശുപത്രിയുടെ ആറാം നിലയില്‍ ഞാന്‍, ആത്മഹത്യയ്ക്ക് കൂട്ടിരിയ്ക്കുന്നു. ഈ മുറി മുഴുവന്‍ അസ്തമയമാണ്. അവളുടെ ഞരമ്പുകളില്‍ പടര്‍ന്ന മയക്ക ഗുളികയെന്നപോലെ അബോധം എന്നിലേയ്ക്ക് നുഴയുന്നു. തുള വീണ ശ്വാസകോശത്തില്‍ കടല്‍ക്കാക്ക പിടഞ്ഞു പാറുന്നു. ജനലിനപ്പുറം പാറുന്ന പരുന്തിന് നിന്റെ മുഖം. അതോ അവന്റെയോ?? ഒരനാഥയ്ക്ക്, വേദനയൊക്കെ ഒരാര്‍ഭാടം തന്നെയാണ്. എങ്കിലും, വറുതി കത്തിയ ഒരുച്ചയ്ക്ക്, നീ വാങ്ങിതന്ന പൊതിചോറ് തൊണ്ടയിലടയുന്നു. ഒരിയ്ക്കലും നീ എന്നെ സ്നേഹിച്ചിരുന്നില്ല എന്നത്, അറ്റമില്ലാത്ത ഒരു താഴ്ചയാണ്. ഞാന്‍ വീണു കൊണ്ടേയിരിയ്ക്കുന്നു. എല്ലാ കരയും ഉപേക്ഷിച്ചു പോവാനുല്ലതാണ്. വന്ന തിരകളൊക്കെ തിരിച്ചു പൊയ്ക്കോട്ടേ. ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് ഒരു പക്ഷി പറക്കുന്നു.
Subscribe to:
Post Comments (Atom)
This comment has been removed by the author.
ReplyDeleteവന്ന തിരകളൊക്കെ തിരിച്ചു പൊയ്ക്കോട്ടേ. ആശുപത്രിയുടെ ആറാം നിലയില്‍ നിന്ന് ഒരു പക്ഷി പറക്കുന്നു.
ReplyDelete