Pages

Tuesday, May 11, 2010

ഉറുമ്പുകളെ കുറിച്ച് അറിയേണ്ടതെല്ലാം...

ചരിത്രം,
ഇരട്ട വാലന്മാര്‍ക്ക്
പാഞ്ഞു കളിയ്ക്കാനുള്ളതാണ്.,
എന്ന് കരുതിപ്പോന്ന കാലത്താണ്,
ഉറുമ്പുകള്‍ ഉണ്ടായത്......

മണ്ണറകളില്‍ നിന്ന്,പുകക്കുഴലുകളില്‍ നിന്ന്,
പാടപ്പറമ്പ്കളില്‍ നിന്ന് ,
അവ
തെരുവിലേയ്ക്ക് തിങ്ങിയിറങ്ങി ..
വിയര്‍പ്പിന്റെയും,
വിശപ്പിന്റെയും ഭാഷയില്‍ ലോകത്തോട്‌ പറഞ്ഞു.
വരികള്‍ക്കിടയില്‍,വായിയ്ക്കുക ..
അവിടെ അറ്റുപോയ നാവിന്റെ ആര്‍ത്തനാദം കനയ്ക്കുന്നു...

അങ്ങിനെയാണ് ലോകം,
ഉറുമ്പുകളുടെ ചരിത്രം എഴുതി തുടങ്ങിയത്..

കാലാന്തരത്തില്‍,
മുന്‍പേ പോവേണ്ട ഉറുമ്പുകളൊക്കെയും ,
ചിതലുകളായി പരിണമിച്ചു...

അവ ചരിത്രം തിന്നു തുടങ്ങി....

അലഞ്ഞു നടപ്പുണ്ട്,
നാഥനില്ലാത്ത ഒരുമ്പിന്‍ കൂട്ടങ്ങള്‍...
നാളെയ്ക്കു വേണ്ടി കാത്തു വെയ്ക്കാന്‍,
കരുത്തുള്ളോരു വാക്കും തിരഞ്ഞ്...

2 comments:

  1. ഉറുമ്പിനേ കുറിച്ച് എല്ലാമറിഞ്ഞു.ഇനി ഞാന്‍ ഒരക്ഷരം മിണ്ടില്ല..........:)

    ReplyDelete
  2. പ്രണയത്തിന്റെ നിറം ചുവപ്പാണോ ????

    ReplyDelete