വായിച്ചതും, പഠിച്ചതും,
സ്വപ്നം കണ്ടതും എല്ലാം,
പാതി വഴിയില്‍ ഉപേക്ഷിച്ചു,
അതിജീവനത്തിന്റെ ഊടു വഴികളിലേയ്ക്ക് ഇറങ്ങിപ്പോവുമ്പോള്‍.. ,
ഉള്ളില്‍ ആരോ,
ചൂഴ്നെടുക്കപ്പെട്ട കണ്ണുകളും,
തകര്‍ന്ന നെഞ്ഞുമായി,
വിറയ്ക്കുന്ന കൈവിരല്‍ ചൂടി പുലമ്പുന്നു......
"ദ്രോഹി... ദ്രോഹി...."
ശമ്പളക്കാശിന്റെ ചൂട് നെഞ്ചോടു ചേര്‍ത്ത്,
അമ്മയുടെ മരുന്നിനെ കുറിച്ചുള്ള
എന്‍റെ ആലോചനയ്ക്കിടയിലേയ്ക്കു മുടന്തിക്കയറി,
ഒതുതീര്‍പ്പിന്റെ നെറികെട്ട നിലാവിന് കീഴെ,
എന്നെ ഉലച്ചുകൊണ്ട് അലറുന്നു...
" നിങ്ങള്‍ ഒരു തോറ്റ ജനതയാണ്.... "
തോറ്റു കൊടുക്കരുത് !!
ReplyDelete