Pages

Friday, August 27, 2010

നിരുപാധികം

മടിയ്ക്കരുത്
പൊയ്ക്കൊള്ളുക
ഇതെന്റെ വാക്കാണ്‌
ചോദ്യങ്ങളുടെ സൂര്യാഖാതങ്ങളിലേയ്ക്ക്
നിന്നെ - ഞാന്‍ വലിച്ചെറിയില്ല

ഉത്തരായനം വരെ കാക്കാന്‍
ഞാന്‍ എപ്പോഴേ തയ്യാറാണ്

ഓരോ അമ്പും എനിയ്ക്ക് സുപരിചി തം.
വളഞ്ഞ പുരിക ക്കൊ ടികള്‍
തറയ്ക്കുന്ന നോട്ടങ്ങള്‍
പുറം ലോകത്തിന്റെ ,
അമര്‍ത്തിയ മൂളലുകള്‍

അകത്ത്,
ശമനൌഷധങ്ങള്‍ക്ക്
വഴങ്ങാത്ത ചില വേദനകള്‍,
സാദാ പിഴയ്ക്കുന്ന
കൂട്ടി കിഴിയ്ക്കലുകള്‍
എപ്പോഴും ബാക്കിയാവുന്ന -
ന്യൂന ചിഹ്നം

സിന്ദൂര രേഖയില്‍ ഓരാഖത ചിഹ്നമായി -
നിന്നെ തറയ്ക്കാനുള്ള ,
ഇരുംബാണിയായിരുന്നില്ല,
ഞാന്‍ ചെത്തി കൂര്‍പ്പിച്ച വരികളൊന്നും.


മറക്കില്ല
സൌരയൂഥങ്ങള്‍ ക്കപ്പുറം നിന്ന്
നിന്റെ മൌനം- എയ്തു വിട്ടൊരമ്പ്
തിരുനെറ്റി തുളഞ്ഞു തറഞ്ഞത്.

നിന്നില്‍ മറന്നു വെച്ച ഉത്തരങ്ങളത്രയും
അനു നിമിഷം ,
അന്ധതാ ബിന്ദുക്കളായി വളരുന്നു.
എന്റെ കാഴ്ചയെ -
ചോദ്യങ്ങള്‍ കാര്‍ന്നു തിന്നുന്നു .

അയനം തുടങ്ങുന്നു
അവസാന വണ്ടിയ്ക്കു സമയമാവുന്നു
അമ്മിയും ചിരവയും ചവിട്ടി
കടന്നു പൊയ്ക്കൊള്ളുക....

2 comments:

  1. ഇങ്ങനെ തളര്‍ന്നു കൂടാ സഖാവേ ..ഇനിയുമില്ലേ .., ഒരുപാടു ദൂരങ്ങള്‍ താണ്ടിടാന്‍...നല്ല വരികള്‍.

    ReplyDelete
  2. നോവിന്റ്റെ തീപ്പൊരികള്‍..

    ReplyDelete