Monday, July 5, 2010
സ്ത്രീകളുടെ ജീവിതം സ്വന്തം ശരീരത്തിന്റെ പരിമിതികളുടെ പ്രാഥമിക പാഠങ്ങളില്‍ നിന്നും ആരംഭിയ്ക്കുന്നു.സ്ത്രീ സങ്ങല്പം, എന്നപേരില്‍ സ്ത്രീകളില്‍ പലര്‍ക്കും അനവന്റെ സ്വത്വത്തെ കുറിച്ചുള്ള അറിവ്, പലപ്പോഴും പുരുഷ നിര്മിതിയാണ്.സമൂഹത്തിന്റെ മൊത്തമായ അച്ചടക്കത്തിനും, ഭദ്രതയ്ക്കും, സ്ത്രീകള്‍, ഒരു പരിധിയ്ക്കുള്ളില്‍ മാത്രം(പലപ്പോഴും, അത് ലൈന്‍ ബസ്സുകളുടെ സ്ത്രീ സീറ്റുകള്‍ പോലെ!!!!!) സമൂഹത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതരാവുന്നു. അത്തരം ഒരു ഉള്‍വലിയല്‍ സ്ത്രീകള്‍ നടത്തേണ്ടതിന്റെ ആവശ്യകത, , സാമൂഹ്യ ബന്ധങ്ങളുടെ സ്ഥാപനവല്ക്കരനതിലൂടെ സമൂഹം ഭംഗിയായി ന്യയീകരിയ്ക്കുന്നു. അതിനു പ്രധാന ഉപാധിയായി ഉപയോഗിയ്ക്കുന്നത്, അവളുടെ ശരീരമാണ്. എപ്പോഴും, എവിടെ നിന്നും ഭീഷണി ഉയര്നെക്കാവുന്ന, അപകടം പിടിച്ച ഒരു വസ്തുവായി, സ്ത്രീ ശരീരത്തെ ചിത്രീകരിയ്ക്കുന്നതോടെ, അവളുടെ ഉപബോധ മനസിനെ സമൂഹം നിയന്ത്രിയ്ക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള, ഏറ്റവും, വിലകുറഞ്ഞ തുരുപ്പു ചീട്ടാനത്. അത്തരംപരിമിതികളെ നിരാകരിയ്ക്കുന്ന സ്ത്രീകളെ, അപഥസഞാരിനി കലായോ , മൂന്നാം കിട ഫെമിനിസ്ടുകളയോ, ചിത്രീകരിയ്ക്കുന്നത്, പലപ്പോഴും ഭീരുത്വം കൊണ്ടാണ്. കാലാകാലങ്ങളായി, അത് ഉപയോഗത്തിലുണ്ട്. "അച്ഛനില്ലാത്ത കുഞ്ഞിന്റെ അമ്മ" എന്നത് മാതൃത്വതിനെ വരെ ചെളിക്കുണ്ടിലെയ്ക്ക് വലിച്ചെറിയുന്നു.ആത്യന്തികമായി, തന്റെ അറിവോ, അനുവാദമോ, കൂടാതെ, തന്നില്‍ അടിചെല്‍പ്പിയ്ക്കപ്പെടുന്ന ഒരു കൂട്ടം ബീജങ്ങളില്‍ ഒന്നിനെയാണ്, സ്ത്രീ ഭയക്കേണ്ടത് എങ്കില്‍, സാനിടരി നാപ്കിനുകള്‍ പ്രവര്‍ത്തികമായ ഒരു സമൂഹത്തില്‍, നിരോധന മാര്‍ഗങ്ങളും സഹാജമാവുന്ന കാലം വിദൂരമല്ല;കാരണം, ഇന്നത്തെ സമൂഹത്തില്‍ ഒരു സ്ത്രീയയിരിയ്ക്കുക, എന്നത്, ഒരേ സമയം, അഭിമാനകാരവും, ദുഷ്കരവുമാണ്. മാറ്റം, എല്ലാവരും അര്‍ഹിയ്ക്കുന്നു.. നമുക്ക് സദ് ആചാരങ്ങളെ ആവശ്യമുള്ളൂ.. ആകാശങ്ങളതങ്ങി നിര്‍ത്താനുള്ള ബാധ്യത ഇല്ല.
Subscribe to:
Post Comments (Atom)
സ്ത്രി അബലയല്ല എന്നുള്ള ഒരു തിരിച്ചറിവ് ആദ്യമെ സ്ത്രിക്ക് തന്നെ ഉണ്ടാക്കണം
ReplyDeleteThis comment has been removed by the author.
ReplyDeleteസ്ത്രി സ്വത്വം പുരുഷ കാഴ്ചയിലുടെയല്ല തിരിച്ചറിയണ്ടത്, മറിച്ച് ഉപഭോഗവസ്തുവായും, അല്ലെങ്കില്‍ സദാചാര വേലിക്കുള്ളില്‍ കാത്തുശൂക്ഷിക്കണ്ട വലിയൊരു ചരക്കായിതിരുന്നതും പുരുഷന്റെ കാഴ്ച സുഖത്തിനുവേണ്ടിയല്ല, ഈ സമൂഹത്തിന്റെ നിലനില്‍പ്പിനു വേണ്ടിയാണ്! ഈ തിരിച്ചറിവിലാണ് സ്ത്രി സ്വത്വന്യേഷ്ണം അതിന്റെ പരിമിതിക്കകത്തുതന്നെ എരിഞ്ഞടങ്ങുന്നതു!
ReplyDeleteഅന്വഷ്ണങ്ങള്‍ എളുപ്പം എത്തിചേരുന്ന ദൂരങ്ങളില്‍ തടഞ്ഞുനിര്‍ത്തണ്ടത് സമൂഹത്തില്‍ ആധിപത്യം വഹിക്കുന്ന വര്‍ഗത്തിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് ഫെമിനിസ്റ്റെന്നും അഴിഞ്ഞാട്ടകാരിയെന്നും കാര്‍ട്ടൂണ്‍ കഥാപാത്രമായി 'വേലിക്കോളം ചെന്നു തുള്ളല്‍ അവസാനിച്ചു' കണീര്‍ വാര്‍ക്കണ്ടി വരുന്നത്...!
അമ്മയെന്നു പുകഴ്തുകയും, ഭാര്യയായി ഭരിക്കപെടുകയും, വെശിയായി പ്രദര്‍ശിപ്പിക്കുകയും ഈ സമുഹത്തിന്റെ നിലനില്‍പ്പിനുവേണ്ടിയാണ്! അതിനു നമുക്കാവശ്യം ഈ സമൂഹത്തേ തച്ചുതകര്‍ക്കണ്ട് തിരിച്ചറിവിലേക്കാണ് എത്തിചേരണ്ടത്! ആ തിരിച്ചറിവിനു, നിശ്ചിത ദൂരമാത്രം പോവുന്ന ലൈന്‍ ബസില്‍ നിന്നും ഇറങ്ങി- കടന്നുപോവണ്ട് ദൂരം സഘബോധത്തിന്റെ തെളിച്ചമാര്‍ന്ന ദര്‍ശനത്തിലൂടെ എത്തിചേരുമെന്ന ചങ്കൊറപ്പാണ് വേണ്ടത്...അതിന്റെ ഇല്ലായ്മയാണ് പലചിന്തകളും ഫെമെനിസ്റ്റ് കുശുമ്പായി ചുരുങ്ങി പോവുന്നത്. എങ്കിലും ഫെമിനിസം തിരിച്ചറിവിന്റെ ആദ്യചുവടാണ്...33% സംവരണം മുന്നോട്ട് വെക്കുന്ന സ്ത്രി ഫെമിസത്തില്‍നിന്നും, സതിസത്തില്‍നിന്നും ഉയരണ്ട സമയം ആയിരിക്കുന്നു!
സ്ത്രീ പക്ഷം
ReplyDelete----------------------------------------
കടക്കണ്ണില്‍ നീല നക്ഷത്രങ്ങള്‍
തഴപ്പായ് വിരിക്കുന്നു
തിമിര കിനാക്കളുടെ പ്രേത ഗെഹങ്ങള്‍
നിന്നില്‍ മാംസദാഹം തേടുന്നു
നീ അബല , വെറും ചപല
വാത്സല്യ സാഗരത്തിന്‍ ദുര്‍ബല
ക്ഷണികമെങ്കിലും ഈ യാമങ്ങളിലെ
ഹൃദയ കാമിനി , കുത്തൊഴുക്കിന്റെ
വികാര വേഗങ്ങള്‍ക്കൊരു മാത്ര തടയണ,
ജന്മാന്തരങ്ങളുടെ കണ്ണികള്‍
നിന്‍റെ ഗര്‍ഭാഗ്നിയില്‍ ഉരുകിയുറയുന്നു.
''ന: സ്ത്രീ സ്വാതന്ത്ര മര്‍ഹതി .."
മനു സ്മൃതിയിലെ സ്ത്രെയ്ന്ന ദര്‍ശനത്തിനു
ആധുനികോത്തരത്തിന്‍റെ വസ്ത്രാക്ഷേപം.
ചൊല്ലേണ്ടത് ഇതാണ് പെണ്ണെഴുത്തെ-
'' യത്ര: നാര്യസ്തു പൂജ്യന്തേ , രമന്തേ തത്ര ദേവത..."
ഫെമിനിസം തിരശീലക്കു പിന്നില്‍
പൌരുഷത്തിനു കിടപ്പായ് വിരിക്കുന്നു .
വിത്തിടാനുള്ള വിളനിലമല്ല നീയെങ്കില്‍ ,
കളകള്‍ കൂട്ടമായ് അന്ത്യകൂദാശ ചൊല്ലട്ടെ !
താണ്ടുവാനേരെയുണ്ട് കാതങ്ങള്‍ ,
പൂംകോഴിയൊന്നു കൂവട്ടെ;
പിട കോഴികള്‍ കൂവുമോ?
നോക്കാം, നമുക്കത് ചര്‍ച്ച ചെയ്യാം ,
രതിയുടെ നീല വേലിയെട്ടങ്ങള്‍ക്കൊടുവില്‍.,
സ്ത്രീ പക്ഷ വേദികളില്‍ ,
നാളെകളുടെ സെമിനാറുകളില്‍ ,
തണുപ്പിന്റെ ആഘോഷങ്ങളില്‍ ..
അസ്ഥികള്‍ ഉറയുന്നു
നീ രക്തമുറയാത്ത എന്‍റെ വലിയ
മുറിവായി മാറുന്നു.
നിറമാറിലൊരു അഭയം
അമൃത ധാരയില്‍ എന്‍റെ യൌവനം
മിഴികളടക്കുന്നു.
നീയറിയുക , ജനിക്കും , മൃതിക്കും
ഞാന്‍ മുന്‍കൈ എടുക്കേണ്ടവന്‍
ഋതുകാല സന്ധ്യകളുടെ ഭാരങ്ങള്‍ ചുമക്കുന്നോന്‍.
ആദിയും, അന്തവും ശയന ദൂരങ്ങളില്‍
മുറിവേറ്റു ചിതറുന്നു .
പ്രേത നര്‍ത്തനങ്ങളില്‍ താഴെ നീ -
എന്നും ഭവിക്കുക; ഭൂമിക്കധിപനാം ഞാന്‍
നിന്നില്‍ മീതെ ശയിച്ചോട്ടെ !
സ്ത്രൈണ്യതേ ,നീയെന്‍റെ ശക്തിയായ് ,
ഗംഗയായ് ,പ്രാണ പ്രകൃതിയായ് ,
സര്‍വം സഹയായ് ഈ നോവിന്‍റെ
പ്രാണ ഭാരം പേറുക ..
സൃഷ്ടി സ്ഥിതികളെ ജന്മം ധരിക്കുക ,
വീണ്ടും തുടരുക.., വീണ്ടും..
-------------------------------------------
This comment has been removed by the author.
ReplyDeleteകൊള്ളാം.....!
ReplyDeleteപക്ഷേ മനു ഈ കൊയിച്ചാറെന്തിനാ മേത്തൊഴിച്ചു നടക്കുന്നത്?
നീ ആര് പമ്മനോ?
എപ്പൊഴുമുണ്ട് നിനക്ക് ഈ പണി!
@സ്പുട്നിക്ക് നെറ്റ് വര്‍ക്ക് .....
ReplyDelete''കടക്കണ്ണില്‍ നീല നക്ഷത്രങ്ങള്‍
തഴപ്പായ് വിരിക്കുന്നു
തിമിര കിനാക്കളുടെ പ്രേത ഗെഹങ്ങള്‍
നിന്നില്‍ മാംസദാഹം തേടുന്നു
നീ അബല , വെറും ചപല
വാത്സല്യ സാഗരത്തിന്‍ ദുര്‍ബല
ക്ഷണികമെങ്കിലും ഈ യാമങ്ങളിലെ
ഹൃദയ കാമിനി , കുത്തൊഴുക്കിന്റെ
വികാര വേഗങ്ങള്‍ക്കൊരു മാത്ര തടയണ,
ജന്മാന്തരങ്ങളുടെ കണ്ണികള്‍
നിന്‍റെ ഗര്‍ഭാഗ്നിയില്‍ ഉരുകിയുറയുന്നു..''
മാഷേ,
ഇപ്പൊ മനസ്സിലായല്ലോ കോയി ചാര് എന്തിനാന്നു... ഹം...
ഹൃദയപൂര്‍വ്വം...
അങ്ങനെ തുമ്മിയാല്‍ തെറിക്കുന്ന മൂക്കാണ് കന്യകാത്വവും പാതിവൃത്യവുമെങ്കില്‍ ''പോട്ട് പുല്ലെന്ന്'' വെക്കണം..
ReplyDelete''മോള്‍ക്ക് ഒന്നും പറ്റിയിട്ടില്ല, ഒന്ന് ഡറ്റോലിട്ട് കഴുകിയാല്‍ മതി''എന്ന് പറഞ്ഞ മാധവികുട്ടിയെയും,വിവാഹപൂര്‍വ ബന്ധങ്ങള്‍,നിയമ വിരുധമല്ലെന്നു പ്രസ്താവിച്ച ഘുശ്ബുവിനെയും ഇന്ത്യന്‍ സമൂഹം കൈകാര്യം ചെയ്ത വിധം അറിഞ്ഞു കൊണ്ട് തന്നെ ചോദിക്കട്ടെ,
നമ്മള്‍ ആരെയൊക്കെ ഭയക്കണം??അനുസരിക്കണം? constitution നും judiciary യും അല്ലാതെ..????
@മുറിവുകളുടെ വസന്തം..
ReplyDeleteപ്രായം ചെറുതല്ലേ?? വഴികള്‍ ഇനിയും കിടക്കുന്നു....
ഒരു പുഅനാര്‍ ചിന്തനം .. അത് അപഹാസ്യമാണ്... ആണായാലും.. പെണ്ണായാലും...
ചോര തിളക്കും... മാംസം പൂക്കും... ചിന്തകള്‍ മുറുകെ പിടിക്കണം.... ചാകും വരെ... പ്രായം ചെറുതല്ലേ?
gulmohar pookkatte......
ReplyDeletepakshe, enthu cheyyaan saadhikkum; thanichchalla, urapp............
pakshe, pathi vazhiyil ittu poykkalayaruth.........; vaakkukal pravrithikalaakkumpol............
in most cases, virginity is not a dignity, it is the lack of importunity........
ReplyDelete(brehth)
....ചിലര്‍ ഇന്നും ചിന്തിക്കുന്നു സ്ത്രീ അവള്‍ നാലു ചുവരുകള്‍ക്കുള്ളില്‍ തളച്ചിടപെടേണ്ടവള്‍
ReplyDeleteആണെന്നും അവള്‍ക്കു സ്വാതന്ത്ര്യം അവശ്യമില്ലെന്നു,പരപുരുഷ ബന്ധം ആരോപിച്ചു അവളെ
കാല്‍കിഴില്‍ നിര്‍ത്താമെന്നും ....
ഈ സ്ഥിതി ചവിട്ടിമെതിക്കാന്‍ അവള്‍ക്കു കഴിഞ്ഞാല്‍ ....കഴിയട്ടെ
അതോടൊപ്പം സ്ത്രീ ...അമ്മ ,ഭാര്യ .........ഇതു ഉള്‍കൊള്ളനും കഴിയട്ടെ
നന്ദി. ഇങ്ങനെ ഒരു ചിന്ത പങ്കു വച്ചതിനു..
ReplyDeleteകന്യകാത്വവും പാതിവ്രത്യവും എന്ന വേലിക്കെട്ടിലേക്ക് സ്വയം ഒതുങ്ങുന്നതും സ്ത്രീകൾ തന്നെയല്ലെ? സമത്വം അവകാശപ്പെടുന്നവർ അതിനു വേണ്ടി മുന്നിട്ടിറങ്ങെണ്ടതല്ലെ.. അമ്മ, ഭാര്യ എന്നി മഹത്തായ ഭാവങ്ങൾ ഉൾക്കൊണ്ടുകൊണ്ടു അതിനായി മുന്നിട്ടിറങ്ങൂക. ലക്ഷം ലക്ഷം പിന്നാലെ ഉണ്ടാവും...
താനറിയാതെ തനിക്കു സംഭവിച്ചതിന്റെ പേരില്‍ ഒരു പെണ്‍കുട്ടിക്ക് ഒളിച്ചു കഴിയേണ്ടി വരുന്നു ..വാര്‍ത്തകളില്‍ അവളുടെ മുഖം കുറെ ചതുരക്കളങ്ങളില്‍..അങ്ങനെ ചെയ്യരുത്..ഇങ്ങനെ ചെയ്യരുത് എന്ന് പറയാനല്ലാതെ നിനക്കൊന്നും സംഭവിച്ചിട്ടില്ല എന്ന് പറയുന്നവര്‍ അപൂര്‍വ്വം ..ഒരു സ്ത്രീ ഒരു ശരീരം മാത്രമാണെന്ന കാഴ്ചപ്പാടോടെയാണ് ഒട്ടേറെ വരിക്കാരുള്ള സ്ത്രീ മാസികകള്‍ പോലും എഴുതുന്നത്..'കന്യക'..'വേശ്യ' എന്ന പദങ്ങള്‍ ഇല്ലാതാവുന്ന സ്ത്രീയും ഒരു മനുഷ്യനവുന്ന കാലം വരും എന്ന് പ്രതീക്ഷിക്കാം.
ReplyDeleteകന്യകാത്വം,പാതിവ്രത്യം തുടങ്ങിയ വാക്കുകള്‍ സ്ത്രീയെ പാര്‍ശ്വവത്കരിക്കാന്‍ ഉണ്ടാക്കിയ ഉപകരണങ്ങള്‍ ആണെന്ന ചിന്തയോട് എനിക്ക് യോജിക്കാനാവില്ല.ഇതൊക്കെ സാംസ്കാരത്തിന്റെ നിലനില്പിന് ആവശ്യമാണ്.ഇങ്ങനെയുള്ള ചര്‍ച്ചകള്‍ പെണ്ണെഴുത്തെന്ന പേരില്‍ ലേബല്‍ ചെയ്ത് ഒരു കാലത്ത് കുറെ കച്ചവട സാധ്യത കണ്ടെത്തിയതാണ്."കന്യകാതത്വത്തിന്റെ നഷ്ടം എന്നത് പുരുഷനാല്‍ കീറിമുറിക്കപ്പെടുന്ന ഒരു നേര്‍ത്ത പടലത്തിന്റെ പ്രശ്നമല്ല" എന്ന് ഇന്ദുമേനോന്റെ ചെറ്റ എന്ന കഥയുടെ അവസാനം പങ്കുവെക്കുന്നുണ്ട്.ഈ ചിന്തയോട് ഞാന്‍ യോജിക്കുന്നു.അതിന് മാനസീകമായ തലമാണ് കൂടുതല്‍ ഉള്ളത്.നമുക്കു പാര്‍ക്കാന്‍ മുന്തിരിതോപ്പുകളില്‍ നായികയെ മോഹന്‍ലാല്‍ കല്യാണം കഴിക്കുന്നത് ഓര്‍ക്കുക.ഇത് ഈ മാനസീകതലത്തിന്റെ ഔന്നത്യമാണ്."മിഴിയടക്കം വഴിക്കരുതല്‍,നിലതെറ്റാത്ത മൊഴിയൊതുക്കം,മാനമെന്ന രണ്ടക്ഷരം" എന്നു മധുസൂദനന്‍ നായരുടെ ഒരു കവിതയില്‍ ശാലീനയായ ഒരു ഗ്രാമീണസുന്ദരിയുടെ സ്വഭാവം കുറിക്കുന്നു.ഇത് സ്വാതന്ത്ര്യത്തിനെതിരല്ല.സ്ത്രീയുടെ കാഴ്ചകള്‍ പോലും പരിമിതപ്പെടുത്തണമെന്ന നിഷ്കര്‍ഷയും അല്ല.ചില സൗന്ദര്യങ്ങള്‍ മാത്രം..!![:)]
ReplyDelete