Monday, July 5, 2010
സ്ത്രീകളുടെ ജീവിതം സ്വന്തം ശരീരത്തിന്റെ പരിമിതികളുടെ പ്രാഥമിക പാഠങ്ങളില്‍ നിന്നും ആരംഭിയ്ക്കുന്നു.സ്ത്രീ സങ്ങല്പം, എന്നപേരില്‍ സ്ത്രീകളില്‍ പലര്‍ക്കും അനവന്റെ സ്വത്വത്തെ കുറിച്ചുള്ള അറിവ്, പലപ്പോഴും പുരുഷ നിര്മിതിയാണ്.സമൂഹത്തിന്റെ മൊത്തമായ അച്ചടക്കത്തിനും, ഭദ്രതയ്ക്കും, സ്ത്രീകള്‍, ഒരു പരിധിയ്ക്കുള്ളില്‍ മാത്രം(പലപ്പോഴും, അത് ലൈന്‍ ബസ്സുകളുടെ സ്ത്രീ സീറ്റുകള്‍ പോലെ!!!!!) സമൂഹത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിതരാവുന്നു. അത്തരം ഒരു ഉള്‍വലിയല്‍ സ്ത്രീകള്‍ നടത്തേണ്ടതിന്റെ ആവശ്യകത, , സാമൂഹ്യ ബന്ധങ്ങളുടെ സ്ഥാപനവല്ക്കരനതിലൂടെ സമൂഹം ഭംഗിയായി ന്യയീകരിയ്ക്കുന്നു. അതിനു പ്രധാന ഉപാധിയായി ഉപയോഗിയ്ക്കുന്നത്, അവളുടെ ശരീരമാണ്. എപ്പോഴും, എവിടെ നിന്നും ഭീഷണി ഉയര്നെക്കാവുന്ന, അപകടം പിടിച്ച ഒരു വസ്തുവായി, സ്ത്രീ ശരീരത്തെ ചിത്രീകരിയ്ക്കുന്നതോടെ, അവളുടെ ഉപബോധ മനസിനെ സമൂഹം നിയന്ത്രിയ്ക്കുന്നു. സ്ത്രീകള്‍ക്കെതിരെയുള്ള, ഏറ്റവും, വിലകുറഞ്ഞ തുരുപ്പു ചീട്ടാനത്. അത്തരംപരിമിതികളെ നിരാകരിയ്ക്കുന്ന സ്ത്രീകളെ, അപഥസഞാരിനി കലായോ , മൂന്നാം കിട ഫെമിനിസ്ടുകളയോ, ചിത്രീകരിയ്ക്കുന്നത്, പലപ്പോഴും ഭീരുത്വം കൊണ്ടാണ്. കാലാകാലങ്ങളായി, അത് ഉപയോഗത്തിലുണ്ട്. "അച്ഛനില്ലാത്ത കുഞ്ഞിന്റെ അമ്മ" എന്നത് മാതൃത്വതിനെ വരെ ചെളിക്കുണ്ടിലെയ്ക്ക് വലിച്ചെറിയുന്നു.ആത്യന്തികമായി, തന്റെ അറിവോ, അനുവാദമോ, കൂടാതെ, തന്നില്‍ അടിചെല്‍പ്പിയ്ക്കപ്പെടുന്ന ഒരു കൂട്ടം ബീജങ്ങളില്‍ ഒന്നിനെയാണ്, സ്ത്രീ ഭയക്കേണ്ടത് എങ്കില്‍, സാനിടരി നാപ്കിനുകള്‍ പ്രവര്‍ത്തികമായ ഒരു സമൂഹത്തില്‍, നിരോധന മാര്‍ഗങ്ങളും സഹാജമാവുന്ന കാലം വിദൂരമല്ല;കാരണം, ഇന്നത്തെ സമൂഹത്തില്‍ ഒരു സ്ത്രീയയിരിയ്ക്കുക, എന്നത്, ഒരേ സമയം, അഭിമാനകാരവും, ദുഷ്കരവുമാണ്. മാറ്റം, എല്ലാവരും അര്‍ഹിയ്ക്കുന്നു.. നമുക്ക് സദ് ആചാരങ്ങളെ ആവശ്യമുള്ളൂ.. ആകാശങ്ങളതങ്ങി നിര്‍ത്താനുള്ള ബാധ്യത ഇല്ല.
Subscribe to:
Posts (Atom)