ഇന്ന് ആരെങ്കിലും ഒരാള്‍ മറ്റാരെ എങ്കിലും കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്ന് വിളിച്ചാല്‍ , അതൊരു സ്വപ്നാടനക്കാരന്റെ വിഭ്രാന്തിയായി കരുതലായി കരുതാനേ കഴിയൂ. കാരണം ഇന്ന് എവിടെയും കമ്മ്യൂണിസം ഇല്ല, കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ ചിത്രമെഴുതാന്‍ ചുവരുമില്ല.
കേരളവും, ബംഗാളും ത്രിപുരയും, പോലുള്ള കൊച്ചു പ്രവിശ്യകളില്‍ ചെന്ന് ചോദിയ്കൂ, "നിങ്ങളുടെ ലക്‌ഷ്യം എന്താണ് ?പത്തു കൊല്ലം, ഇരുപതു കൊല്ലം മുന്‍പ്, അങ്ങനെ കാലത്തിന്റെ അടുക്കുകള്‍ ചികഞ്ഞു പോവുമ്പോള്‍, ഒരു ഖട്ടതിനു ശേഷം, ഭീമമായ ശൂന്യതയാണ് കാണാന്‍ കഴിയുക. നിങ്ങള്‍ എന്തിനു വേണ്ടി രാഷ്ട്രീയത്തില്‍ പാട് പെടുന്നു എന്ന് ചോദിച്ചാല്‍, പണ്ടേതെത് പോലെ, സമത്വ സുന്ദരമായ ഭാവിയ്യ്ക്ക് വേണ്ടി എന്ന് പറയാന്‍ ധൈര്യപ്പെടുമോ ഇന്നുള്ളവര്‍? ഒരു നല്ല നാളെ എന്ന വാക്ക്, തൊട്ടാവാടി ചെടി പോലെ, മിഴിപൂട്ട്ടി, എവിടെയോ, നിദ്രയിലാണ്, ഒരു പക്ഷെ പൈങ്കിളി കഥകളില്‍ ആയിരിയ്ക്കാം. എന്നാല്‍ അകെ മൊത്തം കൂട്ടി കിഴിച്ച് നോക്കിയാല്‍, ആര്‍ക്കും സമ്മതിയ്ക്കേണ്ടി വരും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍, മറ്റു കക്ഷികളില്‍ നിന്ന് വേറിട്ട ഒരു അര്‍പ്പണ രഹസ്യമാണ് എന്ന്, അല്ലെങ്ങില്‍ ആയിരുന്നു എന്ന്... അതുകൊണ്ട് പഴയ പുസ്തകത്തിന്റെ പുതിയ പതിപ്പുകള്‍ ഇറക്കുന്നതില്‍ നിന്നും വേറിട്ട്..................
"സഖാക്കളേ........ നമുക്ക് ചര്‍ച്ച ചെയ്യാം...!"
Saturday, June 12, 2010
Friday, June 11, 2010
ചിലരുണ്ട്... അന്യായത്തിന്റെ ആഴങ്ങളില്‍ നിന്ന്, സ്വന്തം ശരികളുടെ കച്ചി തുരുംബുകളിലെയ്ക്ക് പിടിച്ചു കയറുന്നവര്‍, ഒഴുക്കിനെതിരെ നീന്തി തളരുന്നവര്‍.. ജീവിതത്തിന്റെ സായന്തനങ്ങളില്‍ വ്രണങ്ങളും, ഇരുട്ടും മാത്രം ബാക്കിയാവുന്നവര്‍.. അവനവനു വേണ്ടിയല്ലാത്ത സ്വപ്നങ്ങളിലേയ്ക്ക് മരിച്ചു പോവുന്നവര്‍....ഒരു കനു സന്യലാവാം.. സുബ്രമണ്യ ദാസാവം .. ആരുമാവം.. നമ്മുടെ ജീവിതം നഷ്ടപ്പെടാനുല്ലവയുടെ നിഖണ്ടു വായിച്ചു തീര്‍ന്നു പോവുന്നു..നഷ്ടപ്പെട്ടവര്‍ തോല്‍ക്കുകയും, നഷ്ടപ്പെടനുള്ളവര്‍ ജയിയ്ക്കുകയും ചെയ്യുന്ന തലമുറയാണ് നമ്മുടേത്.. നഷ്ടപ്പെട്ടവര്‍ ഉറങ്ങട്ടെ ... അവരുടെ പ്രേതങ്ങളെ കെട്ടിയഖോഷിയ്ക്കരുത് .. അവരുടെ ശവക്കുഴികള്‍ ചൂഴാതെ..ഭീരുത്വവും , സ്വാര്‍ഥതയും , മാത്രം കൈമുതലായുള്ള ഞങ്ങളോട്, ഈ തോറ്റ തലമുറയോട്, പ്രപഞ്ച മനസേ, പൊറുക്കുക.... ഒന്നിരുന്നു കരയാന്‍, ഇനി എത്ര ദൂരം പോവണം... !!!
shanthanu dutta- (hazar chouraasi ki ma )
shanthanu dutta- (hazar chouraasi ki ma )
Subscribe to:
Posts (Atom)