Pages

Monday, May 10, 2010

വഴികളുടെ വിളി കേട്ട്...
ഒരിയ്ക്കല്‍, ഒരു പുലര്‍ച്ചെയാണ്
ആദ്യമായി ഇറങ്ങിയത്...
ജന്മത്തിന്റെ ചരിത്രാതീത കാലം -തൊട്ടു
വാക്കുകളുടെ വിത്തുകളായി,
എന്നിലുറങ്ങിയിരുന്ന വഴികള്‍ അന്ന് മുതല്‍ വളര്‍ന്നുകൊണ്ടിരുന്നു,....
നാടിന്‍റെ ഞരമ്ബിലൂടെയുള്ള അലച്ചിലിനിടയിലെപ്പോഴോ...
ഞാന്‍ ഈ നാടിനെ പ്രണയിച്ചു തുടങ്ങി.....
എന്‍റെ പ്രിയപ്പെട്ട മൂന്നാം ലോക രാജ്യത്തെ...
നീ അറിയുക,
എന്‍റെ മരണവും,
അവസാനിയ്കാത്ത വഴികളുടെ ആരംഭമാണ്.....
അവ നിന്നോട്, ഒരു ഊരുതെണ്ടിയുടെ സ്വപ്നങ്ങളെ കുറിച്ച് പറയും.....

1 comment:

  1. അപ്പോളെങ്കിലും സ്വപ്‌നങ്ങള്‍ യാഥാര്‍ത്യങ്ങള്‍ ആയേക്കും

    ReplyDelete